home
Total Visiters: 
അവധിക്കാലം വിടപറയുന്നു ;കുരുന്നുകള്‍ തിങ്കളാഴ്ച അക്ഷരമുറ്റത്തേക്ക്
5 years ago ..
കാലിക്കടവ്: മധ്യവേനലവധിക്കാലം കഴിഞ്ഞ് വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും. അക്ഷരമുറ്റത്തെത്തുന്ന നവാഗതരെ വരവേല്‍ക്കാന്‍ പ്രവേശനോത്സവത്തിനായി വിദ്യാലയങ്ങള്‍ ഒരുങ്ങി. പതിവ് പോലെ മധുര വിതരണം,പഠനോപകരണ വിതരണം, കലാപരിപാടികള്‍ എന്നിവയെല്ലാം ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഒരുക്കിയിട്ടുണ്ട് . വിദ്യാലയ പരിസരത്തുള്ള ക്ലബ്ബുകളും, സാംസ്കാരിക സംഘടനകളും ഒക്കെയാണ് പഠനോപകരണ വിതരണത്തിനായി മുന്നോട്ട് വന്നിട്ടുള്ളത്‌ . പ്രവേശനോത്സവത്തിനായി പ്രവേശനോത്സവഗാനവും വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. രമേശ്‌ കാവില്‍ രചിച്ച പുഞ്ചിരി മലര്‍ വിരിയിക്കും എന്ന് തുടങ്ങുന്ന ഈ ഗാനത്തോടെയായിരിക്കും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആരംഭിക്കുക. ഒന്ന് ,മൂന്ന്‍, അഞ്ച് , ഏഴ് ക്ലാസ്സുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ എത്തുന്നു എന്നതാണ് വരുന്ന അധ്യയന വര്‍ഷത്തെ പ്രധാന സവിശേഷത . ഒന്നാംതരത്തില്‍ ഉദ്ഗ്രദിത സമീപനം തുടരും. ഭാഷ ,പരിസര പഠനം എന്നിവയ്ക്കായി ഒരു പാഠപുസ്തകവും, ഇംഗ്ലീഷ്, ഗണിത പുസ്തകങ്ങളുമാണ് ഒന്നാം തരക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഒന്ന്‌ , മൂന്നു ക്ലാസുകളിലേക്ക്‌ സംസ്‌കൃതം പാഠപുസ്‌തകങ്ങളും, ഐ ടി പുസ്തകങ്ങളും ഇത്തവണയുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം നിലവിലുണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ്‌ മീഡിയം പാഠപുസ്‌തകങ്ങള്‍ നിലവിലുണ്ടായിരുന്നില്ല. ഈ കുറവും ഇത്തവണ പരിഹരിച്ചിട്ടുണ്ട്. അധ്യയന വര്ഷം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകര്‍ക്കും അഞ്ച് ദിവസത്തെ പരിശീലനവും നല്‍കിക്കഴിഞ്ഞു. കുട്ടികളും വിദ്യാലയ യാത്രയ്ക്കായുള്ള അവസാന തയ്യാറെടുപ്പിലാണ്. കുടയും ബാഗുമൊക്കെ തേടി കുട്ടികള്‍ ധാരാളമായി എത്തിയതോടെ വിപണിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
.



dd


.....................................

.. ..