home
Total Visiters: 
മയിലുകളുടെ താവളമായി മടിവയല്‍
5 years ago ..
കാലിക്കടവ്: ചെറുവത്തൂര്‍ മടിക്കുന്നിന്റെ താഴ്വാരത്തിലെ വയല്‍പ്പരപ്പുകളില്‍ സ്വൈര്യ സഞ്ചാരം നടത്തുന്ന മയില്‍ക്കൂട്ടങ്ങള്‍ കാഴ്ചക്കാരില്‍ കൌതുകം നിറയ്ക്കുന്നു. ഏതാണ്ട് അന്‍പതോളം മയിലുകളാണ് ഇവിടം താവളമാക്കിയിരിക്കുന്നത്. രാവിലെയും വൈകീട്ടുമാണ് മയിലുകളെ വയലുകളില്‍ കാണാനാവുക. പ്രദേശവാസികള്‍ ആരും ഉപദ്രവിക്കാറില്ല എന്നത് കൊണ്ട് തന്നെ ഇവിടുത്തെ പലവീടുകളിലും മയിലുകള്‍ നിത്യസന്ദര്‍ശകരാണ്‌. പത്തുവര്‍ഷം മുന്‍പ് തന്നെ ഈ പ്രദേശങ്ങളില്‍ രണ്ടുമയിലുകള്‍ ഉണ്ടായിരുന്നതായി ഇവിടെയുള്ളവര്‍ പറയുന്നു. അടുത്തിടെയാണ് മയിലുകളുടെ എണ്ണം ഇത്രയേറെ വര്‍ധിച്ചത്. ചീമേനി പോലുള്ള സ്ഥലങ്ങളില്‍ ആവാസവ്യവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ അവിടെ നിന്നും നിരവധി മയിലുകള്‍ ഇവിടേക്ക് ചേക്കേറിയിരുന്നുവത്രേ. കുന്നുകളും, വയലുകളും, തെങ്ങിന്‍ തോപ്പുകളും ഒക്കെയായി മയിലുകളുടെ വാസത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥയാണ്‌ മടിവയലില്‍ ഉള്ളത്. മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നതും ഇവിടെയുള്ളവര്‍ക്ക് പതിവ് കാഴ്ചയാണ്. നിലവില്‍ തെരുവ് നായ്ക്കളില്‍ നിന്നും ഇവ ഭീഷണി നേരിടുന്നുണ്ട്. ദേശീയ പക്ഷിയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ഇവിടെയുള്ളവര്‍ ആഗ്രഹിക്കുന്നു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..