home
Total Visiters: 
അപകട മേഖലയായി ദേശീയപാത ;അധികൃതര്‍ക്ക് നിസ്സംഗത
5 years ago ..
കാലിക്കടവ് : ദേശീയപാത കുരുതിക്കളമാകുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ചെറുവത്തൂര്‍ മയ്യിച്ചയ്ക്കും കാലിക്കടവ് ആണൂരിനും ഇടയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് പത്തോളം ജീവനുകള്‍. പരിക്കേറ്റവരുടെ എണ്ണവും നടന്ന അപകടങ്ങളുടെ എണ്ണവും ഇതിലും എത്രയോ അധികമാണ്. ഞാണങ്കൈ മുതല്‍ മട്ടലായി വരെയുള്ള പ്രദേശത്ത് മാത്രം കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ഉണ്ടായത് നാല് അപകടങ്ങള്‍. ഇതില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ക്ലായിക്കോട് സ്വദേശി മരണപ്പെട്ടു. കാലിക്കടവിലെ വെല്‍ഡിംഗ് തൊഴിലാളി പുരുഷോത്തമന്‍ മരണപ്പെട്ടത്. ദേശീയപാതയിലൂടെയുള്ള മനുഷ്യരുടെ യാത്രയ്ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്നാണ് ഈ അപടകങ്ങള്‍ തെളിയിക്കുന്നത്. വാഹനപ്പെരുപ്പവും അമിത വേഗതയും അശ്രദ്ധയുമാണ് പലപ്പോഴുംഅപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുമുള്ള നിസംഗതയും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു . ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ അമിത വേഗതയാണ് ഇപ്പോഴത്തെ പ്രശ്നം. ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈ വളവാണ് മറ്റൊരു അപകട മേഖല.വലിയ ഇറക്കത്തില്‍ നല്ല വളവുകൂടിയായതോടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. പിലിക്കോട് തോട്ടംഗേറ്റില്‍ നിന്നും പടന്ന ഭാഗത്തേക്കുള്ള വാഹനങ്ങള്‍കൂടി കടന്നുപോകുന്നതിനാല്‍ ഇവിടെയും അപകടം പതിവാകുന്നു.നിരവധി ‍ നടന്നമേഖലയായിട്ട് കൂടി ഒരു അപകട മുന്നറിയിപ്പ് ബോര്‍ഡ് പോലും പാതയോരത്ത് എവിടെയും കാണാനില്ല. മെക്കാഡം ടാറിംഗിന്റെ ഭാഗമായി റോഡിന് ഉയരം കൂട്ടിയപ്പോള്‍ അരികുകളും ഉയര്‍ന്നതാണ് മറ്റൊരു അപകട ഭീഷണി എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അറിയാതെ കുഴിയില്‍ വീഴുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. വാഹനങ്ങളുടെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബൈക്കുകളും മറ്റും റോഡിലേക്ക് കയറ്റാന്‍ തന്നെ പാടുപെടുകയാണ്. ദേശീയ പാത മെക്കാഡം ടാറിംഗ് നടത്തുന്ന ഈ സാഹചര്യത്തില്‍ തന്നെ അരികുകള്‍ മണ്ണിട്ടുനികത്തി അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
.



dd


.....................................

.. ..