home
Total Visiters: 
അക്ഷരമുറ്റം ശുചീകരിക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ
5 years ago ..

    കാലിക്കടവ്; പ്രവേശനോത്സവ തലേന്ന് സ്കൂള്‍ പരിസരം ശുചീകരിച്ച് പൂര്‍വവിദ്യാര്‍ത്ഥികള്‍. പിലിക്കോട് സി കൃഷ്ണൻ നായര്‍ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1983 -84 ബാച്ച് അംഗങ്ങളുടെ കൂട്ടായ്മയായ സതീര്‍ത്ഥ്യത്തിലെ അംഗങ്ങളാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. ഉച്ചമുതല്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം വൈകീട്ട് വരെ നീണ്ടു. മുപ്പതോളം പേര്‍ പങ്കെടുത്തു. പഠനത്തിന് ശേഷം ജീവിതത്തിന്റെ പലവഴികളിലേക്ക് വേര്‍പിരിഞ്ഞ സഹപാഠികള്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നാണ് സതീര്‍ത്ഥ്യം എന്ന കൂട്ടായ്മ രൂപീകരിച്ചത്
.



dd


.....................................

.. ..