home
Total Visiters: 
സങ്കരയിനം തെങ്ങിന്‍ തൈകള്‍ വാങ്ങാന്‍ വന്‍തിരക്ക്
5 years ago ..

    കാലിക്കടവ് :പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ വാങ്ങാന്‍ വന്‍ തിരക്ക് . അത്യുത്പാദന ശേഷിയുള്ള കേരശ്രീ,ലക്ഷ ഗംഗ , അനന്ത ഗംഗ എന്നീ തെങ്ങിന്‍ തൈകളാണ് ഇന്ന് രാവിലെ മുതല്‍ വിതരണം ചെയ്തത്.തൃശ്ശൂര്‍,ഇരിട്ടി,ഇരിക്കൂര്‍ തുടങ്ങി ദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ തൈകള്‍ വാങ്ങാന്‍ എത്തിയിരുന്നു.തൈ ഒന്നിന് 125 രൂപ നിരക്കില്‍ ഒരാള്‍ക്ക്‌ 6 തൈകള്‍ വീതമാണ് വിതരണം ചെയ്തത് .തൈകള്‍ കിട്ടാതെ വരുമോ എന്ന് കരുതി ഇന്നലെ രാത്രി തന്നെ നിരവധി പേര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ എത്തിയിരുന്നു. ഏതാണ്ട് എട്ടായിരത്തോളം തൈകള്‍ വിതരണം ചെയ്തതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന കണക്ക്.എല്ലാ വര്‍ഷവും ജൂണ്‍ മാസം ഒന്നിനാണ് ഇവിടെ നിന്നും തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത് . ഇത്തവണ ജൂണ്‍ ഒന്ന് അവധി ദിനമായതിനാലാണ് വിതരണം രണ്ടാം തീയ്യതിയിലേക്ക് മാറ്റിയത്
.



dd


.....................................

.. ..