home
Total Visiters: 
പിലിക്കോട്ടെ വരുംകാല ബാല്യങ്ങള്‍ക്ക്‌ നുകരാം നാട്ടുമാമ്പഴ മധുരം
5 years ago ..

    കാലിക്കടവ് : വരുംകാല ബാല്യങ്ങള്‍ക്ക് നാട്ടുമാമ്പഴ മധുരം നുകരാന്‍ പൈതൃകം പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം . വ്യത്യസ്ത ഇനങ്ങളില്‍ പെട്ട നാട്ടുമാവുകള്‍ വച്ചുപിടിപ്പിച്ചുകൊണ്ട് ,ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം, അന്യമായി കൊണ്ടിരിക്കുന്ന നാട്ടുമാങ്ങകളുടെ രുചി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് ഗ്രാമപഞ്ചായത്താണ് പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതിക്ക് തുടക്കം. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമൂഖ്യത്തില്‍ ,ജില്ലാ ഭരണകൂടം , പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .. പദ്ധതി പ്രകാരം തൃക്കരിപ്പൂര്‍ റോഡിന്റെ വശങ്ങളിലും, ഓലാട്ട് പി എച്ച് സി പരിസരത്തും, മറ്റു പൊതുയിടങ്ങളിലുമായി ആയിരം നാട്ടുമാവുകള്‍ നട്ടുപിടിപ്പിക്കും. സ്മൃതി വനം എന്ന പേരില്‍ പിലിക്കോട് പഞ്ചായത്തിലെ വീതുകുന്നില്‍ കഴിഞ്ഞ വര്ഷം നാട്ടുമാവുകള്‍ വച്ച് പിടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മാണിയാട്ട് വിജ്ഞാനദായിനി വായനശാല പരിസരത്ത് നടന്ന ചടങ്ങ് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു. കെ പത്മാവതി, പി പി നാരായണന്‍, ഇ പി രാജ്മോഹന്‍, എം ഗോവിന്ദന്‍, എസ് സുനില്‍ കുമാര്‍, കെ കെ പി അബ്ദുള്‍ നാസര്‍, സി വി അപ്പു, കെ എം വിജയന്‍, എം അബ്ദുള്‍ മജീദ്‌, പി വി ഗോവിന്ദന്‍, പി പി അടിയോടി, രവീന്ദ്രന്‍ മാണിയാട്ട്, സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..