home
Total Visiters: 
ചന്തേരയില്‍ ബോംബ്‌ കണ്ടെത്തിയ സംഭവം;ആളൊഴിഞ്ഞ വീടുകളില്‍ പോലീസ് പരിശോധന
5 years ago ..

    കാലിക്കടവ് : ജൂണ്‍ രണ്ടിന് ചന്തേര പോലീസ് സ്‌റ്റേഷനു സമീപം ആഴൊളിഞ്ഞ വീട്ടില്‍ നിന്നും സ്റ്റീല്‍ബോംബ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ ആളൊഴിഞ്ഞ വീടുകളില്‍ പോലീസ് പരിശോധന . കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബോംബ് സ്‌ക്വാര്‍ഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഉദിനൂര്‍, മാണിയാട്ട്, ചന്തേര, പിലിക്കോട്, പടുവളം, ചന്തേര പടിഞ്ഞാറെക്കര,കൊവ്വല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. ചന്തേര അഡീഷണല്‍ എസ്‌ഐ കെ.വി ചന്ദ്രഭാനുവും സംഘവും പരിശോധന സംഘത്തിനൊപ്പമുണ്ട്. ജൂണ്‍ രണ്ടിന് രാവിലെയാണ് ചന്തേര പോലീസ് സ്‌റ്റേഷന് സമീപത്തെ എം കെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. മുഹമ്മദ് കുഞ്ഞിയുടെ സഹോദരി സൗദത്ത് ടെറസ് ശുചീകരിക്കുന്നതിനിടെയാണ് പൂഴിമണല്‍ നിറച്ച ഒഴിഞ്ഞ പെയിന്റ് പാത്രത്തില്‍ ബോംബുകള്‍ കണ്ടെത്തിയത്. മെറ്റല്‍, അലുമിനിയം പൗഡര്‍, വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് ബോംബുകള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂര്‍ വീരമലക്കുന്നില്‍ നിര്‍വീര്യമാക്കിയ ബോംബ് ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം. നീലേശ്വരം സിഐ യു.പ്രേമനാണ് കേസ് അന്വേഷിക്കുന്നത്.
.



dd


.....................................

.. ..