home
Total Visiters: 
ചക്രസ്തംഭന സമരം വിജയിപ്പിക്കും
5 years ago ..
ചെറുവത്തൂര്‍ :ജൂലൈ ഒന്ന് ,രണ്ട് തീയ്യതികളില്‍ മോട്ടോര്‍ തൊഴിലാളികള്‍ 48 മണിക്കൂര്‍ നീളുന്ന ചക്രസ്തംഭന സമരം നടത്തും . വാഹനികുതി വര്‍ധന പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയ വര്‍ധന പിന്‍വലിക്കുക, ടാക്സി- ഓട്ടോ ചാര്‍ജുകള്‍ പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മോട്ടോര്‍ മേഖലയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് രൂപം നല്‍കിയിരിക്കുന്നത്. ചക്രസ്തംഭനം വിജയിപ്പിക്കാന്‍ ചെറുവത്തൂരില്‍ നടന്ന മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി കണ്‍വന്‍ഷന്‍ തീരുമാനിച്ചു.യോഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു.ശശി,കെ ടി ദിനേശന്‍,ലക്ഷ്മണന്‍,വി സി ബാലചന്ദ്രന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു



dd


.....................................

.. ..