home
Total Visiters: 
തെരുവ് നായ്ക്കള്‍ ഭീതി പരത്തുന്നു
5 years ago ..

    കാലിക്കടവ്: കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നു. ചെറുവത്തൂർ ,പിലിക്കോട് ഗ്രാമപഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും കൂട്ടത്തോടെ അലയുന്ന നായ്ക്കളെ കാണാം. പലയിടങ്ങളിലും നായ്ക്കൾ അക്രമകാരികളാകുന്നു എന്നതാണ് പ്രശ്നം. പുലർച്ചെയും, രാത്രികാലങ്ങളിലുമാണ് നായകളുടെ ശല്യം വർധിക്കുന്നത്. വീടുകളിൽ എത്തി കോഴികളെയും മറ്റും കടിച്ചു കൊല്ലുന്നതും, വീട്ടുമുറ്റത്തുള്ള ചെരുപ്പുകൾ നശിപ്പിക്കുന്നതും മിക്കയിടങ്ങളിലും പതിവാണ് .പ്രധാനമായും പ്രഭാതനടത്തക്കാരും പത്ര-പാല്‍ വിതരണക്കാരുമാണ് തെരുവുനായ്ക്കളുടെ ഇര.പിലിക്കോട് രയരമംഗലം ക്ഷേത്ര പരിസരം , പിലിക്കോട് പാറ ഗ്രൗണ്ട്, കാലിക്കടവ് മത്സ്യമാര്‍ക്കറ്റ്, മട്ടലായി, കരപ്പാത്ത്, ചെറുവത്തൂര്‍ മത്സ്യമാര്‍ക്കറ്റ് പരിസരം, കൈതക്കാട്, കൊടക്കാട് , വെള്ളച്ചാൽ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ മാത്രം ഇരുപതോളം നായ്ക്കളെ കാണാം. ഇങ്ങനെയൊരവവസ്ഥയില്‍ കുട്ടികളെ കാല്‍നടയായി സ്കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..