home
Total Visiters: 
പഠന മികവിന് വിജയോത്സവത്തിലൂടെ അനുമോദനം
5 years ago ..

    കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ഇക്കഴിഞ്ഞ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ കമ്മറ്റിയുടെ അനുമോദനം. എസ് എസ് എല്‍ സി പരീക്ഷാവിജയത്തിന് മികച്ച പിന്തുണ നല്‍കിയ അയല്‍ക്കൂട്ട പഠന കേന്ദ്രം ഭാരവാഹികളെയും, ദാമോദരന്‍ മേസ്ത്രിയെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. എ വി രമണി, പി കുഞ്ഞിരാമന്‍ , ടി വി ശ്രീധരന്‍ മാസ്റ്റര്‍ , പി സി ചന്ദ്രമോഹനന്‍, എം കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..