home
Total Visiters: 
ഫുട്ബോള്‍ മാമാങ്കത്തിന് ഉജ്വല വരവേല്‍പ്പ്; ഫുട്ബോള്‍ കൂടാരമൊരുക്കി എ ബി സി
5 years ago ..

    കാലിക്കടവ് : ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് ബ്രസീലില്‍ പന്തുരുളുന്നതിന് മുന്‍പുള്ള അവസാന മണിക്കൂറുകളില്‍ ഗ്രാമങ്ങളിലെങ്ങും ആവേശം കൊടിമുടികയറി. തങ്ങളുടെ ഇഷ്ട ടീമിന് വിജയാശംസകള്‍ നേര്‍ന്ന് നാട് ചുറ്റുകയായിരുന്നു ആരാധകര്‍. ക്ലബ്ബുകളുടെ നേതൃത്വത്തിലും , ആരാധകര്‍ കൂട്ടമായും വിവിധയിടങ്ങളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിച്ചു. ദേശീയപാതയിലൂടെയും, നാട്ടിടവഴികളിലൂടെയും ഒന്നിന് പിറകെ ഒന്നായി ബൈക്ക് റാലികള്‍ കടന്നു പോയി. കനത്ത മഴയെ പോലും കൂസാതെയായിരുന്നു പലയിടങ്ങളിലും റാലികള്‍ നടന്നത്. ഇഷ്ട ടീമുകളുടെ പതാകകള്‍ കയ്യിലെന്തിയും, മുഖത്ത് ചായങ്ങള്‍ അണിഞ്ഞും ആരാധകര്‍ ആര്‍ത്തുവിളിച്ചു. എ ബി സി കാലിക്കടവ് സംഘടിപ്പിച്ച വിളംബര ജാഥയില്‍ പത്തോളം ടീമുകളുടെ ആരാധകര്‍ അണിനിരന്നു. ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി ജാഥയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ അണിനിരന്നു. ഫുട്ബോള്‍ മത്സരം വീക്ഷിക്കുന്നതിനായി പ്രത്യേക കൂടാരവും എ ബി സി കാലിക്കടവ് ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനില്‍ ഇവിടെ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കും. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കെ പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ്‌ ട്രോഫി താരം അനഘ്, ചിത്രരാജ്, എന്‍ രവീന്ദ്രന്‍ പി മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു



dd


.....................................

.. ..