home
Total Visiters: 
ബ്രസീലിന്റെ ജയം ആഘോഷമാക്കി ആരാധകര്‍
5 years ago ..

    കാലിക്കടവ്; ലോകകപ്പ് ഫുട്ബോളില്‍ മഞ്ഞപ്പടയുടെ ആദ്യജയം ആഘോഷമാക്കി ആരാധകര്‍. ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് ബ്രസീല്‍. അതുകൊണ്ട് തന്നെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ മിക്കയിടങ്ങളിലും ആരാധകര്‍ ആഹ്ലാദ പ്രകടനവുമായി രംഗത്തിറങ്ങി. ക്ലബ്ബുകളും മറ്റും കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഫുട്ബോള്‍ പ്രേമികളും ടെലിവിഷനിലൂടെ മത്സരം വീക്ഷിച്ചത്. മത്സരത്തിന്റെ ഓരോ നീക്കങ്ങളും ഇവിടങ്ങളില്‍ ആവേശം നിറച്ചു . ബ്രസീല്‍ ആദ്യ ഗോള്‍ വഴങ്ങിയപ്പോള്‍ ആരാധകര്‍ അല്‍പമൊന്നു ഭയന്നു. ഇതോടെ എതിര്‍ ടീമുകളുടെ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ആരാധകലക്ഷങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ടീം ഉയര്‍ന്നതോടെ എങ്ങും ആഹ്ലാദം അലതല്ലി . സൂപ്പര്‍താരം നെയ്മറുടെ ഇരട്ടഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ക്രൊയേഷ്യയെ മറികടന്നത്. വരും ദിവസങ്ങളില്‍ ആവേശം കത്തിക്കയറും എന്ന് തന്നെയാണ് ആദ്യ ദിനത്തിലെ കാഴ്ചകള്‍ തെളിയിക്കുന്നത്
.



dd


.....................................

.. ..