home
Total Visiters: 
ട്രോളിംഗ് നിരോധനം നിലവില്‍ വന്നു
5 years ago ..
കാലിക്കടവ് : സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള ട്രോളിംഗ് നിരോധനം ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു . ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കിനി വറുതിയുടെ നാല്‍പ്പത്തിയേഴ് നാളുകള്‍. മത്സ്യങ്ങളുടെ പ്രചനനം കണക്കാക്കിയാണ് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത് . നിരോധനകാലത്ത് യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിന് കര്‍ശന നിരോധനമുണ്ടാകും. തീരത്തുനിന്നും 22 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ബാധകമാവുക . പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളത്തിലുള്ള മത്സ്യബന്ധനം മാത്രമാകും ഇക്കാലയളവില്‍ അനുവദനീയമാകുക. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത അന്യസംസ്ഥാന വള്ളങ്ങള്‍ പിടിച്ചെടുക്കുവാനും നിര്‍ദ്ദേശമുണ്ട്. നിരോധനകാലത്ത് ബോട്ടുകള്‍ കായലില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത് തടയാന്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണം ഉണ്ടാകും. ട്രോളിങ് നിരോധനകാലം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടിണിയുടെകൂടി കാലമാണ്. സംസ്ഥാനത്തെ ആയിരക്കണക്കിനുവരുന്ന മത്സ്യത്തൊഴിലളികളെ നിരോധനം കാര്യമായി ബാധിക്കും.
    അതെസമയം ജൂണ്‍ 14ന് അര്‍ധരാത്രിമുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധിച്ചതിനാല്‍ യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാന്‍ പാടില്ലെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട് . അന്യസംസ്ഥാനത്തുനിന്നെത്തിയ യന്ത്രവത്കൃത ബോട്ടുകള്‍ കേരളതീരം വിട്ടുപോകണമെന്നും തീരം വിട്ടുപോകാത്ത ബോട്ടുകളെ ട്രോളിങ് നിരോധനം അവസാനിക്കുന്നതുവരെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കുകയില്ലെന്നും അറിയിപ്പില്‍ പറയുന്നു . ജൂണ്‍ 15 മുതല്‍ ഏതെങ്കിലും ബോട്ട് മത്സ്യബന്ധനം നടത്തിയാല്‍ ബോട്ട് പിടിച്ചെടുക്കുന്നതുള്‍പ്പെടെയുളള നിയമനടപടികള്‍ കൈക്കൊള്ളും. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കിവരുന്ന ബങ്കുകള്‍ ഈ കാലയളവില്‍ ഡീസല്‍ വിതരണം നിര്‍ത്തിവെയ്ക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
.



dd


.....................................

.. ..