home
Total Visiters: 
പിലിക്കോടിന്റെ കാവല്‍ക്കാര്‍ ചുമതലയേറ്റു
5 years ago ..

    കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര തിരുനടയില്‍ നിന്നും കയറും, വയലിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത് പിലിക്കോടിന്റെ കാവല്‍ക്കാര്‍ ചുമതലയേറ്റു. വിഷുപ്പുലരിയില്‍ ചുമതല ഏല്‍ക്കാത്തതിനെ തുടര്‍ന്നാണ്‌ മിഥുന സംക്രമ ദിനത്തില്‍ കാവല്‍ക്കാര്‍ ചുമതലയേറ്റത്. കാവല്‍ക്കാരില്‍ പ്രധാനിയായ വറക്കോടന്‍ കാവല്‍ക്കാര്‍ക്കൊപ്പം മൂന്ന്‍ ചങ്ങാതിമാര്‍ മാത്രമാണ് ഇത്തവണയുള്ളത്. വറക്കോടന്‍ കാവല്‍ക്കാര്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു കാവല്‍ക്കാരായി വേണ്ടത് . പരപ്പ, അറുവപ്പാട്, മടിവയല്‍, നഞ്ചല്‍ കാനം-കരക്കേരു, ചെറുനിലം എന്നി വയലുകളുടെ സംരക്ഷണ ചുമതല ഇനി ഇവര്‍ക്കാണ്,കണ്ണന്‍ ,ചന്ദ്രന്‍ ,രാജന്‍ എന്നിവരാണ് ഇത്തവണ കാവല്‍ക്കാരായി ചുമതലയെറ്റവര്‍
    ...............................................................
    പിലിക്കോട്ടെ കാവല്‍ക്കാര്‍
    ..........................................
    അന്നത്തിന്റെ പത്തായപ്പുരകളാണ് വയലുകള്‍., വികസനം -എന്ന പേരില്‍ പുതു കാലത്തിന്റെ പുതുമോടികള്‍ കടന്നു വന്നപ്പോള്‍ പച്ച വിരിച്ചിരുന്ന പാടങ്ങള്‍പലതിലും കെട്ടിടങ്ങള്‍ മുളച്ചു പൊങ്ങി. വയലുകള്‍ക്കൊപ്പം ഓര്‍മ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല നമ്മുടെ കാര്‍ഷിക സംസ്കൃതി കൂടിയാണ് കാലം കാഴ്ചകള്‍ പലതും മറക്കുമ്പോഴും ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നവരാണ് കാവല്‍ക്കാര്‍. ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ് പേരാണ് കാവല്‍ക്കാര്‍ ഒറ്റമുണ്ടും, തലയില്‍ പാളത്തൊപ്പിയും- ചുമലില്‍ വട്ടത്തില്‍ കെട്ടിയ കയറും, വയലുകള്‍ കാത്തു പോന്നവരാണ് ഇവര്‍ ഈ വര്‍ഷം കാവല്‍ക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ, ചെറുനിലം, മടിവയല്‍, കാനം-, കരക്കേരു എന്നി വയലുകള്‍ കാക്കലാണ് ഇവരുടെ ചുമതല. എല്ലാവര്‍ഷവും മേടം ഒന്നിന് പിലിക്കോട് രയരമംഗലം ക്ഷേത്രത്തില്‍ വെച്ച് മൂത്ത അടിയോടിയാണ് കാവല്‍ ചുമതല നല്‍കുന്നത് മണിയാണി, തീയ സമുദായത്തില്‍ പെട്ടവരാണ് കാവല്‍ എടുക്കുന്നത്. തങ്ങളുടെ ജോലി ദൈവീകമാണെന്ന് ഇവര്‍ കരുതുന്നു ചുമലിലെ കയര്‍ കന്നുകാലികളെ പിടിച്ചു കെട്ടനുള്ളതാണ് .ഈ കയറിന്റെ അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയര്‍ വീശി എറിഞ്ഞാല്‍ കുരുക്ക് കന്നുകാലികളുടെ കഴുത്തില്‍ വീഴും. കുരുക്കില്‍ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ് വിശ്വാസം. കയ്യില്‍ കാണുന്ന ചെറിയ വടിയെ നിറക്കോല്‍ എന്നാണ് വിളിക്കുക. നെല്‍ ചെടികള്‍ നീക്കി വെക്കാനാണ് ഇത്. കന്നി മാസം ഒന്നാം തീയ്യതി മുതല്‍ വെള്ളി കെട്ടിയ മറ്റൊരു വടിയാണ് ഉണ്ടാവുക. വാളുമ്പോള്‍ വിത്തും, കൊയ്യുമ്പോള്‍ കറ്റയും വയലില്‍ എത്തിയാല്‍ കാവല്‍ക്കാരുടെ അവകാശമാണ്.



dd


.....................................

.. ..