home
Total Visiters: 
മടിവയലില്‍ റോഡ്‌ ചെളിക്കുളമായി;ജനങ്ങള്‍ വാഴ നട്ടു
5 years ago ..

    കാലിക്കടവ്: പിലിക്കോട് കരപ്പാത്ത്-ചെറുവത്തൂര്‍ റോഡില്‍ മടിവയലില്‍ അപകടം പതിവായി. മഴയെത്തിയതോടെയാണ് അപകടം കൂടിയത്. മല്ലക്കര പാലത്തിനുസമീപം തകര്‍ന്ന റോഡില്‍ കല്ലിട്ട് ചെമ്മണ്ണ്‍ നിറച്ചതാണ് റോഡ്‌ ചെളിക്കുളമാകാന്‍ കാരണം.റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇവിടെ വാഴകള്‍ നട്ടു. വയലുകള്‍ക്ക് ഇടയിലൂടെയാണ് റോഡ്‌ കടന്നു പോകുന്നത്. മഴക്കാലമായാല്‍ റോഡിലൂടെ വെള്ളമൊഴുകും. അതുകൊണ്ട് തന്നെ പാലത്തിന് സമീപം റോഡ്‌ തകരുക പതിവാണ്. ഇവിടെ കള്‍വര്‍ട്ട് അല്ലെങ്കില്‍ ഡിപ്പ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ശാസ്ത്രീയമായ രീതി സ്വീകരിക്കാതെ ഉരുളന്‍കല്ലുകള്‍ കൊണ്ട്കുഴിയടച്ചതാണ് ഇപ്പോള്‍ വലിയ പ്രശ്നം സൃഷ്ടിക്കുന്നത്.ഈ പ്രവൃത്തി നടന്നതാകട്ടെ മഴക്കാലത്തും. കല്ലുകള്‍ ഉറപ്പിക്കാന്‍ നിറച്ച ചെമ്മണ്ണ്‍ ചെളിക്കുളമായതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കരിവെള്ളൂര്‍, പിലിക്കോട്, ഉദിനൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ചെറുവത്തൂര്‍ െറയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണിത്.
    മടിവയലില്‍നിന്നുള്ള വിദ്യാര്‍ഥികളും ഇതുവഴിയാണ് കരപ്പാത്ത് ഭാഗത്തേക്ക് പോകുന്നത്. ഇത്രയേറെ ജനോപകാര പ്രദമായ വഴിയായിട്ട് കൂടി റോഡ്‌ ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷം ശക്തിപ്പെടുകയാണ്
.



dd


.....................................

.. ..