home
Total Visiters: 
കരപ്പാത്ത് മരക്കൊമ്പ് വീണ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു
5 years ago ..

    കാലിക്കടവ്: പടന്ന -ഫാം റോഡില്‍ പിലിക്കോട് ഗവ:യു പി സ്കൂളിന് സമീപം മാവിന്‍ കൊമ്പ് പൊട്ടിവീണ് വൈദ്യുത ലൈനും മൂന്ന്‍ ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുത വിതരണം മണിക്കൂറുകളോളം താറുമാറായി. വൈകുന്നേരം 3. 45 ഓടെയായിരുന്നു സംഭവം. റോഡിലൂടെ കടന്നു പോവുകയായിരുന്ന കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗത്താണ് മരക്കൊമ്പ് വീണത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ ഈ സമയത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നതും ഭാഗ്യമായി. പിലിക്കോട് ഗവ:യു പി സ്കൂള്‍ വിടുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. കെ എസ് ഇ ബി ജീവനക്കാരും , നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി രാത്രി പത്തുമണിയോടെ വൈദ്യുത വിതരണം പുനസ്ഥാപിച്ചു
.



dd


.....................................

.. ..