home
Total Visiters: 
വായന വാരാചരണത്തിന് തുടക്കം
5 years ago ..

    കാലിക്കടവ് : പി എൻ പണിക്കരുടെ സ്മരണ പുതുക്കി ജില്ലയിൽ വായനാ വാരാചരണത്തിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കം. ജില്ലാ തല ഉദ്ഘാടനം തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു . പി കരുണാകരൻ എം പി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്തു .ജില്ലാ കലക്ടർ പി എസ് മുഹമ്മദ്‌ സഹീർ അധ്യക്ഷനായി .വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി രാഘവൻ വായനാദിന പ്രതിജ്ഞ ചൊല്ലി . അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ,വൈസ് പ്രസിഡന്റ് പി വി പത്മജ,പി എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ തുടങ്ങി നിരവധി സാമൂഹ്യ-സാംസ്ക്കാരിക സംഘടന നേതാക്കൾ സംബന്ധിച്ചു
    25 ന് രാവിലെ 10 ന് ഷേണി ഷാരദാംബ ഹൈസ്ക്കൂളിൽ വയനാവാരത്തിന്റെ സമാപനം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും. എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ എസ് സോമശേഖര അധ്യക്ഷനാവും. വാരാചരണത്തിന്റെ ഭാഗമായി ഉപന്യാസ രചനാ മത്സരം,പുസ്തക പ്രദർശനം,ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ നയിക്കുന്ന ചിത്രകലാ ക്ലാസ്,പ്രദർശനം ,റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം,വായനാനുഭവങ്ങൾ പങ്കുവെക്കൽ,സ്കൂൾ ലൈബ്രറി ശാക്തീകരണ ശിൽപ്പശാല,പി എൻ പണിക്കർ അനുസ്മരണം,കുടുംബശ്രീ വായനാ കുറിപ്പ് വായന,വായനാ സെമിനാർ ,വായനാ ചർച്ച തുടങ്ങിയ പരിപാടികൾ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.
    പിലിക്കോട് ഗവ. യു. പി. സ്കൂളില്‍ വായന വാരാചരണത്തിനു തുടക്കം കുറിച്ച് പുസ്തക പ്രകാശനവും , പുസ്തക പരിചയവും നടന്നു. കഴിഞ്ഞ വർഷത്തെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ വർഷ . വി. എഴുതിയ സ്കൂൾ ഡയറിക്കുറിപ്പുകളാണ് അക്ഷരമഷി പുരണ്ടിരിക്കുകയാണ്. ഒരു വർഷത്തെ വിദ്യാലയ അനുഭവങ്ങൾ തികഞ്ഞ നർമ്മബോധത്തോടെയും മുതിർന്ന വായനക്കാർക്കൊക്കുന്ന ഭാഷാ തികവോടേയുമാണ് രചിക്കപ്പെട്ടിട്ടുള്ളത്. വിദ്യാലയത്തിലെ അവസാന വർഷത്തെ അനുഭവങ്ങൾ അനശ്വരമായതിന്റെ ആഹ്ലാദത്തിലാണ് സഹപാഠികൾ. സ്കൂളിലെ വിദ്യാരംഗം സാഹിത്യ വേദി വർണദളങ്ങൾ എന്ന പേരിൽ വർഷയുടെ ആദ്യ കൃതി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
   
    വായനാവാരത്തോടനുബന്ധിച്ച് കുട്ടികളോട് സംവദിച്ചും വായനാനുഭവങ്ങൾ പങ്കുവെച്ചും, ചെറുവത്തൂര്‍ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയും ഈ വർഷത്തെ ദേവകീ വാര്യർ ട്രസ്റ്റ്‌ പുരസ്കാര ജേത്രിയുമായ വി.കെ. ഓമന പുസ്തകം പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഗീതാരത്നം കെ. കെ. പുസ്തകം ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കണ്‍വീനർ സദാനന്ദൻ എ. വി. സ്വാഗതവും ഋഷി കണ്ണൻ നന്ദിയും പറഞ്ഞു.
    ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ അമ്മമാരുടെ വായന വേദി രൂപീകരിച്ചു. ലൈബ്രറി സന്ദര്‍ശനം,വായന മത്സരം , ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും
.dd


.....................................

.. ..