home
Total Visiters: 
വയലുകളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തുന്നു
5 years ago ..
ചെറുവത്തൂര്‍: കുട്ടമത്ത് തിമിരി പാടശേഖരത്തില്‍ കൃഷിയിറക്കി തുടങ്ങിയ നെല്‍വയലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു . മഴയില്‍ തോടുകള്‍ കരകവിഞ്ഞതോടെയാണ് വയലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തിയത്. മദ്യക്കുപ്പികള്‍, മിനറല്‍ വാട്ടര്‍ കുപ്പികള്‍, പ്ലാസ്റ്റിക് കടലാസുകള്‍, സഞ്ചികള്‍ തുടങ്ങിയ മാലിന്യങ്ങളാണ് കൂടുതലായും ഉള്ളത് വേനല്‍ക്കാലത്ത് . ചാലുകളിലും പാതയോരങ്ങളിലും പാടങ്ങളിലും വലിച്ചെറിഞ്ഞ മാലിന്യമാണിവ. ഒഴുകിയെത്തിയ മാലിന്യങ്ങള്‍ ഏറെ പണിപ്പെട്ടാണ് കര്‍ഷകര്‍ നീക്കം ചെയ്യുന്നത്. ആദ്യമഴയില്‍ ചെറിയ തോതില്‍ മാലിന്യങ്ങള്‍ ഒഴുകിയെത്താറുണ്ടെങ്കിലും ഇത്രയേറെ മാലിന്യങ്ങള്‍ ഒഴുകിയെത്തിയത് ആദ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
.



dd


.....................................

.. ..