home
Total Visiters: 
ചക്രസ്തംഭനം; വാഹന ജാഥ സമാപിച്ചു
5 years ago ..

    കാലിക്കടവ് : ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന ചക്രസ്തംഭന സമരത്തിന്റെ പ്രചരണാര്‍ത്ഥം മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന ജാഥ തൃക്കരിപ്പൂരില്‍ സമാപിച്ചു. ജാഥയ്ക്ക് ചെറുവത്തൂര്‍ , കാലിക്കടവ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി . വര്‍ദ്ധിപ്പിച്ച വാഹന നികുതി പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, ഓട്ടോ ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, അടിക്കടി പെടോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജുലൈ 1, 2 തീയ്യതികളില്‍ സംസ്ഥാന വ്യാപകമായി ചക്ര സ്തംഭനം നടത്തുന്നത്. ഇതിന്റെ പ്രചരണ ഭാഗമായാണ് നാല് ദിവസത്തെ വാഹന പ്രചരണ ജാഥ നടത്തുന്നത്. സമരത്തിന്റെ ഭാഗമായി 24ന് ആര്‍ടിഒ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.
.



dd


.....................................

.. ..