home
Total Visiters: 
എഞ്ചിന്‍ തകരാര്‍; മംഗലാപുരം -കണ്ണൂര്‍ പാസഞ്ചര്‍ ചന്തേരയില്‍ കുടുങ്ങി
5 years ago ..
കാലിക്കടവ്: മംഗലാപുരം - കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ തകരാറുമൂലം ഏറെ നേരം ചന്തേരയില്‍ നിര്‍ത്തിയിട്ടു. വൈകുന്നേരം ഏഴുമണിയോടെയാണ് വണ്ടി ചന്തേരയില്‍ എത്തിയത്. എന്നാല്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ എഞ്ചിന് തകരാറ് സംഭവിക്കുകയായിരുന്നു. കാസര്‍ഗോഡ്‌ ഭാഗത്ത് ജോലി ചെയ്യുന്ന നിരവധിപേരാണ് ഈ വണ്ടിയെ ആശ്രയിക്കുന്നത്. വണ്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ടതോടെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂകാറിന് ശേഷം ചെറുവത്തൂരില്‍ നിന്നും മറ്റൊരു എഞ്ചിന്‍ കൊണ്ട് വന്ന് വണ്ടി ചെറുവത്തൂര്‍ സ്റ്റെഷനിലെക്ക് മാറ്റി. യാത്രക്കാര്‍ക്ക് പിന്നീടുവന്ന മാവേലി ഉള്‍പ്പെടെയുള്ള വണ്ടികളില്‍ യാത്രതുടരാന്‍ സൌകര്യമൊരുക്കി.
.



dd


.....................................

.. ..