home
Total Visiters: 
വികസന ശില്പശാല സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ് : പ്രാദേശിക വികസന രംഗത്ത് പുതിയ വികസന സംസ്കാരം രൂപപ്പെടുത്തുന്നതിന് കിലയുടെ ആഭിമൂഖ്യത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നിയോജക മണ്ടലാടിസ്ഥാനത്തില്‍ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു വരുന്നത് . തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സമഗ്രവികസന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പിലിക്കോട് പടുവളം ബ്ലോക്ക് പഞ്ചായത്ത് പരിശീലന കേന്ദ്രത്തില്‍ നടന്ന ശില്‍പശാലയില്‍ കില അസിസ്റ്റന്റ്റ് ഡയരക്ടര്‍ വി വി രാമകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..