home
Total Visiters: 
മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഓരിപ്പുഴയില്‍ സീറാഞ്ചിങ്ങ്‌ പദ്ധതി
5 years ago ..

    ചെറുവത്തൂര്‍: ഓരിപ്പുഴയില്‍ വളരാന്‍ ഇനി പൂമീന്‍ കുഞ്ഞുങ്ങളും. പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച സീറാഞ്ചിങ്ങ്‌ പദ്ധതി പ്രകാരമാണ് പൂമീന്‍ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സി സുബൈദ, എ വി ലീന, മുഹമ്മദ്‌ അസ്ലാം. പി വി, ഡോ:ദിനേശന്‍ ചെറുവാട്ട്, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ:കെ പത്മനാഭന്‍ സ്വാഗതവും, രതീഷ്‌ കുമാര്‍ കെ വി നന്ദിയും പറഞ്ഞു
.



dd


.....................................

.. ..