home
Total Visiters: 
മാണിയാട്ട് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നാളെ(ജൂലൈ 6)
5 years ago ..

   
   
    കാലിക്കടവ് : മാണിയാട്ട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ക്യാന്‍സറുമായി ബന്ധപ്പെട്ട് പഠനവും സെമിനാറും നടത്തുന്നു.ജൂലൈ ആറിന് 10 മണിക്ക് മാണിയാട്ട് വിജ്ഞാനദായിനി വായനശാലാ പരിസരത്ത് നടക്കുന്ന സെമിനാറും അനുബന്ധപരിപാടികളും പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനംചെയ്യും. െക.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും.
    11-ന് ജീവിതശൈലിയും കാന്‍സറും എന്ന വിഷയത്തില്‍ പഠനംനടക്കും. പരിയാരം മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ. ഡോ. ഒ.പി.ആശ്ലേഷ് വിഷയം അവതരിപ്പിക്കും. 12.30-ന് കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ മുഖാമുഖം നടക്കും. ഉച്ചയ്ക്ക് രണ്ടിന് നേര്‍ക്കാഴ്ചയില്‍ തലശ്ശേരി കാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ ജനങ്ങളുമായി സംവദിക്കും. മാണിയാട്ട് പ്രദേശത്തെ 75 കഴിഞ്ഞവരെ പങ്കെടുപ്പിച്ചുകൊണ്ട് ജീവിതവും അനുഭവങ്ങളും പങ്കുവെക്കും. ഡോ. സി.പദ്മനാഭന്‍ ചര്‍ച്ചനയിക്കും. സെമിനാര്‍ ക്രോഡീകരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി മുഖ്യാതിഥിയായിരിക്കും.
.



dd


.....................................

.. ..