home
Total Visiters: 
ബി എസ് എന്‍ എല്‍ -ഡി ഒ ടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ സമ്മേളനം സമാപിച്ചു
5 years ago ..
ചെറുവത്തൂര്‍ : പാചക വാതക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബി എസ് എന്‍ എല്‍ -ഡി ഒ ടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ എസ് എസ് എ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ -കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുള്ള ഇരുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു
    ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു . വി ഉണ്ണികൃഷ്ണന്‍ പതാകയുയര്‍ത്തി. എന്‍ രമേശന്‍, കെ വി ജിതേഷ്, വി വി കൃഷ്ണന്‍, സി കെ അശോക്‌ കുമാര്‍, യു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞ പെന്‍ഷന്‍കാരെ കെ ആര്‍ ആര്‍ വര്‍മ്മ ആദരിച്ചു. ടെലഫോണ്‍ ഡയരക്ടറി കാരായി ശ്രീധരന്‍ പ്രകാശനം ചെയ്തു. പി എന്‍ കുറുപ്പ് ഏറ്റുവാങ്ങി. വി വി ഉണ്ണികൃഷ്ണന്‍ പ്രസിഡനടും, കെ കുഞ്ഞിരാമന്‍ സെക്രട്ടറിയും, കെ രാമചന്ദ്രന്‍ ട്രഷറരുമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
.



dd


.....................................

.. ..