home
Total Visiters: 
ക്യാന്‍സറിനെ അകറ്റാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം -കെ കുഞ്ഞിരാമന്‍ എം എല്‍ എ
5 years ago ..

    ചെറുവത്തൂര്‍: ക്യാന്‍സറിന്റെ കാരണങ്ങള്‍ കണ്ടെത്തി അതിന്റെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. മാണിയാട്ട് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച നമ്മുടെ ഗ്രാമങ്ങള്‍ ക്യാന്‍സര്‍ ഭീതിയിലാണോ എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തം കൊണ്ട് സെമിനാര്‍ ശ്രദ്ധേയമായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷം തളിച്ചെത്തുന്ന പച്ചക്കറികളും, പഴവര്‍ഗങ്ങളും അമിതമായി ഉപയോഗിക്കുന്നതാണ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരഗരോഗങ്ങള്‍ വ്യാപിക്കാന്‍ പ്രധാന കാരണമെന്ന് സെമിനാര്‍ വിലയിരുത്തി ടിന്‍ ഫുഡും, നിറം ചേര്‍ത്ത കുപ്പി പാനീയങ്ങളും, പാക്കറ്റ് ഉത്പന്നങ്ങളുമെല്ലാം ഈ മാരക രോഗത്തിന് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിജ്ഞാന ദാനിയി വായനശാല പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇ രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി മുഖ്യാതിഥിയായിരുന്നു. ടി വി ഗോവിന്ദന്‍ , എ വി രമണി, എം വി കോമന്‍ നമ്പ്യാര്‍,മനോജ്‌ കുമാര്‍ , ടി വി ബാലന്‍ എന്നിവര്‍ സംസാരിച്ചു.ജീവിത ശൈലിയും ക്യാന്‍സറും എന്നാ വിഷയത്തില്‍ ഡോ:ഒ. പി ആശ്ലേഷ് ക്ലാസ്സെടുത്തു.ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുമായി മുഖാമുഖം, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്‍ററിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച എന്നിവ നടന്നു. ജീവിതവും, അനുഭവങ്ങളും എന്ന വിഷയത്തില്‍ സി പത്മനാഭന്‍ ക്ലാസ്സെടുത്തു
.



dd


.....................................

.. ..