home
Total Visiters: 
കൊടക്കാട് കലാനികേതനം നാടന്‍ കലാ അവാര്‍ഡ് സമര്‍പ്പിച്ചു
5 years ago ..

    കാലിക്കടവ്: കൊടക്കാട് കലാനികേതനം നാടന്‍കലാ അവാര്‍ഡ് കോല്‍ക്കളി കലാകാരന്‍ വി ടി വി ദാമോദരന് സമര്‍പ്പിച്ചു. ഡോ: എ എന്‍ കൊടക്കാട് അനുസ്മരണവും ഇതോടൊപ്പം നടന്നു. സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനവും, അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു. കുഞ്ചന്‍ അവാര്‍ഡ് ജേതാവ് പി കെ കൃഷ്ണനാശാനെയും ചടങ്ങില്‍ ആദരിച്ചു. കെ ജി കൊടക്കാട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇ ശ്രീധരന്‍ എ എന്‍ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. എ കെ രാമകൃഷ്ണന്‍ മാസ്റ്റര്‍, പി ടി മോഹനന്‍, വി കാഞ്ചന, കെ കൃഷ്ണന്‍, എം എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. കോല്‍ക്കളി അവതരണവും നടന്നു
    ഫോട്ടോ:വിനോദ് കുമാര്‍
   
.



dd


.....................................

.. ..