home
Total Visiters: 
മഹിളാ അസോസിയേഷന്‍ വില്ലേജ് കണ്‍വെന്‍ഷന്‍
5 years ago ..

    കാലിക്കടവ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊടക്കാട് രണ്ട് വില്ലേജ് കണ്‍വെന്‍ഷന്‍ ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയത്തില്‍ നടന്നു. ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം പി ബേബി ഉദ്ഘാടനം ചെയ്തു. കുഞ്ചന്‍ അവാര്‍ഡ് ജേതാവ് പി കെ കൃഷ്ണനാശാനെയും, എസ് എസ് എല്‍ സി ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിച്ചു. കെ നാരായണന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. വി കാഞ്ചന അധ്യക്ഷത വഹിച്ചു. പി കെ ലക്ഷ്മി, പി പി പ്രസന്ന, പി വി രോഹിണി എന്നിവര്‍ സംസാരിച്ചു



dd


.....................................

.. ..