home
Total Visiters: 
ടി കെ സി ക്ക് കണ്ണീരോടെ വിട
5 years ago ..
കാലിക്കടവ് : കലാസാംസ്കാരിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമായ കൊടക്കാട് പടിഞ്ഞാറേക്കരയിലെ ടി കെ ചന്ദ്രന്‍ (ടി കെ സി) നിര്യാതനായി. 57 വയസ്സായിരുന്നു
    രാഷ്ട്രീയത്തിനോപ്പം കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു എല്ലാവരോടും സ്നേഹത്തോടെ ടി കെ സി എന്ന് വിളിക്കുന്ന ടി കെ ചന്ദ്രന്‍. നാടക നടന്‍, സംവിധായകന്‍, രചയിതാവ് തുടങ്ങിയ മേഖലകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സി പി എം കൊടക്കാട് ഒന്ന് ലോക്കല്‍ കമ്മറ്റിയംഗം,വെങ്ങപ്പാറ ,കൊടക്കാട് വടക്ക് ബ്രാഞ്ച് സെക്രട്ടറി, വെങ്ങപ്പാറ നാഷണല്‍ ക്ലബ്ബ് സെക്രട്ടറി,വെള്ളച്ചാല്‍ സാംസ്കാരിക വേദി സെക്രട്ടറി,കേളപ്പജി മെമ്മോറിയല്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി ടി എ പ്രസിഡന്റ്,പടിഞ്ഞാറേക്കര റെഡ്സ്റ്റാര്‍ സ്ഥാപക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചായില്യം സിനിമയിലും വേഷമിട്ടു. സ്വാതന്ത്യ സമര സേനാനി പിലാക്ക കുഞ്ഞമ്പുവിന്റെയും ടി കെ മീനാക്ഷിയുടെയും മകനാണ്. ഭാര്യ പത്മാക്ഷി. ധന്യ ,രമ്യ എന്നിവര്‍ മക്കളാണ്.
.



dd


.....................................

.. ..