home
Total Visiters: 
കര്‍ഷക പോരാളിക്ക് അന്ത്യാഞ്ജലി
5 years ago ..
കാലിക്കടവ്:കൊട്ടുകാപ്പള്ളി മിച്ച ഭൂമി സമര സേനാനിയും, കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവുമായ കൊടക്കാട് പടിഞ്ഞാറെക്കരയിലെ പരങ്ങേന്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി. 92 വയസ്സായിരുന്നു. 1948 ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞിക്കണ്ണന്റെ ജീവിതം തീക്ഷ്ണമായ സമരാനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു . തോല്‍-വിറകു സമരത്തില്‍ പങ്കാളിയായ കുഞ്ഞിക്കണ്ണന്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസ മനുഭവിച്ചു . അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടം നല്‍കുകയും മുനയംകുന്ന് സമരത്തില്‍ പങ്കെടുത്ത് വെടിയേറ്റ പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കുകയും ചെയ്തു . കര്‍ഷക സംഘത്തിന്റെ വില്ലേജ് സെക്രട്ടറി, പ്രസിഡന്റ്, അവിഭക്ത കാസര്‍ഗോഡ്‌ താലൂക്ക് കമ്മിറ്റി, ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു പഞ്ചാബിലും കൊല്‍ക്കത്തയിലും നടന്ന കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട് . എ വി, വി വി, സി പി നാരായണന്‍ , പാച്ചേനി കുഞ്ഞിരാമന്‍ , ടി ഗോവിന്ദന്‍ , ടി കെ ചന്തന്‍ , സി കൃഷ്ണന്‍ നായര്‍ എന്നിവരോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. മികച്ച കര്ഷകനായിരുന്ന ഇദ്ദേഹം കൃഷിയുടെ ആധുനികരീതി കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സി കാര്‍ത്യായനി ,പരേതയായ കുമ്പ എന്ന നാരായണി എന്നിവര്‍ ഭാര്യമാണ്.ദാമോദരന്‍ , അച്യുതന്‍, ബാലകൃഷ്ണന്‍ ,ഭരതന്‍ ,രവീന്ദ്രന്‍ കൊടക്കാട്,സുമതി ,സഹദേവന്‍,ലളിത ,സുരേഷ് ,പരേതയായ പുഷ്പജ എന്നിവര്‍ മക്കളാണ്.
.



dd


.....................................

.. ..