home
Total Visiters: 
സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍;ഉദിനൂര്‍ ജേതാക്കള്‍
5 years ago ..

    കാലിക്കടവ്: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നാലുഗോളുകള്‍ക്ക് ജി.എച്ച്.എസ്.എസ്. കുട്ടമത്തിനെയും ജൂനിയര്‍ വിഭാഗത്തില്‍ മൂന്നു ഗോളുകള്‍ക്ക് കൈക്കോട്ടുകടവ് വി.എച്ച്.എസ്.എസ്സിനെയുമാണ് പരാജയപ്പെടുത്തിയത്.
    പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എ.വിജയന്‍, വി.പി.പി.അബ്ദുള്‍ റഹ്മാന്‍, വി.സുധാകരന്‍, കെ.മധുസൂദനന്‍, പി.പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..