home
Total Visiters: 
വിജ്ഞാനദായിനിയില്‍ വനിതാവേദി രൂപീകരിച്ചു
5 years ago ..

    കാലിക്കടവ്: മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിതാ വേദി രൂപീകരിച്ചു. ഇതോടൊപ്പം വനിതാ കൂട്ടായ്മയും നടന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു. ടി വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എം പി ശ്രീമണി, സി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അന്നൂര്‍ സൌഹൃദ കുടുംബവേദിയുടെ ഉഷ്ണമേഖല എന്ന നാടകവും അരങ്ങേറി. വനിതകള്‍ മാത്രം അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..