home
Total Visiters: 
കടല്‍ കടക്കുന്നു തേജസ്വിനിയുടെ പലഹാര പെരുമ
5 years ago ..

    കാലിക്കടവ്: ചന്തേരയിലെ തേജസ്വിനി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത് വിശ്രമമില്ലാത്ത ദിനങ്ങളാണ്. നോമ്പ് കാലമായതോടെ നാട്ടിലേക്ക് മാത്രമല്ല വിദേശനാടുകളിലേക്ക് പോലും എത്തുകയാണ് ഇവിടെ നിന്നുള്ള നോമ്പുതുറ വിഭവങ്ങള്‍. എട്ടുവര്‍ഷത്തോളമായി സജീവമാണ് ഈ വനിതാകൂട്ടായ്മയുടെ പലഹാര നിര്‍മ്മാണ യൂനിറ്റ്. റമദാന്‍ മാസം പിറന്നാല്‍ നോമ്പ് തുറ വിഭവങ്ങളാണ് ഇവര്‍ ഒരുക്കുക. ചിക്കന്‍ റോള്‍ , സമൂസ ,കാജ, പിരിയട, കുഴലപ്പം, മണ്ട, ചട്ടിപ്പത്തിരി എന്നിവയെല്ലാമാണ് തേജസ്വിനിയുടെ സ്പെഷല്‍. കുവൈത്ത് , ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെക്കെല്ലാം ഇവിടെ നിന്നും വിഭവങ്ങള്‍ എത്തുന്നു. പയ്യന്നൂര്‍ ,കാഞ്ഞങ്ങാട് , തൃക്കരിപ്പൂര്‍ , ചെറുവത്തൂര്‍ ,മംഗലാപുരം എന്നിവിടങ്ങളിലെ ബേക്കറികളിലേക്കും ഇവിടെ നിന്നുള്ള പലഹാരങ്ങള്‍ എത്തുന്നു. ചന്തെരയിലെ സഫിയയുടെ വീട്ടില്‍ ഒത്തുചേര്‍ന്നാണ് ഇവര്‍ പലഹാരങ്ങള്‍ തയ്യാറാക്കുന്നത്. ഇതിനൊപ്പം കാര്‍ഷിക രംഗത്തും ഇവര്‍ സാന്നിധ്യമറിയിക്കുന്നു. വാഴ ,കപ്പ എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നു. സെക്രട്ടറി സി യശോദയും . പ്രസിഡന്‍റ് എം പി വി മറിയവും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു
.



dd


.....................................

.. ..