home
Total Visiters: 
താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ രാമായണ മാസാചരണം 16 മുതല്‍
5 years ago ..
കാലിക്കടവ് : രാമായണ മാസാചാരണത്തിന് ക്ഷേത്രങ്ങളും ഒരുങ്ങി. രാമായണ പാരായണത്തിനൊപ്പം ആധ്യാത്മിക പരിപാടികളും, വിവിധ മത്സരങ്ങളും ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ക്ഷേത്രത്തില്‍ രാമായണ പാരായണവും, വിശേഷാല്‍ പൂജയും ജൂലൈ 16 മുതല്‍ ആഗസ്റ്റ്‌ 16 വരെ നടക്കും. നിത്യേനയുള്ള രാമായണ പാരായണത്തിന് പുറമെ രാമായണ പാരായണ മത്സരം, പ്രശ്നോത്തരി, പ്രഭാഷണങ്ങള്‍ , സര്‍വ്വൈശ്വര്യ വിളക്ക്പൂജ, തിരുവാതിര, അഖണ്ഡരാമായണ പാരായണയജ്ഞം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 16 ന് വൈകുന്നേരം നാലുമണിക്ക് ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ:കോറമംഗലം നാരായണന്‍ നമ്പൂതിരി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യും. പെരികമന ശ്രീധരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ജൂലൈ 27 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രാമായണപാരായണ മത്സരം നടക്കും. ആഗസ്റ്റ്‌ മൂന്നിന് പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരിയും, 10 ന് വാത്മീകി രാമായണ പാരായണ മത്സരവും നടക്കും. 15 ന് സര്‍വ്വൈശ്വര്യ പൂജയും, 16 ന് രാവിലെ നാല് മുതല്‍ അഖണ്ഡരാമായണ പാരായണയജ്ഞവും, രാത്രി ഏഴിന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും നടക്കും.
    വാര്‍ത്താ സമ്മേളനത്തില്‍ സി കെ രഘുനാഥ്, കെ രാധാകൃഷ്ണന്‍ നായര്‍, അനൂപ്‌ കാനായി, സി കുഞ്ഞിരാമന്‍, എം ഭാസ്കരന്‍, മുള്ളിക്കീല്‍ മോഹനന്‍, ടി രമേശന്‍, കോമളവല്ലി , ബിന്ദു എന്നിവര്‍ പങ്കെടുത്തു
    ....................................
.



dd


.....................................

.. ..