home
Total Visiters: 
ശ്രീരാമ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി
5 years ago ..

    കാലിക്കടവ്: താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ:കോറമംഗലം നാരായണന്‍ നമ്പൂതിരി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. എം ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. പെരികമന ശ്രീധരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.കെ ഉഗ്രന്‍, രാധാകൃഷ്ണന്‍ നായര്‍, സി കുഞ്ഞിരാമന്‍, സി കെ രഘുനാഥ്, കോമളവല്ലി തുടങ്ങിയവര്‍ സംസാരിച്ചു. നിത്യേനയുള്ള രാമായണ പാരായണത്തിന് പുറമെ രാമായണ പാരായണ മത്സരം, പ്രശ്നോത്തരി, പ്രഭാഷണങ്ങള്‍ , സര്‍വ്വൈശ്വര്യ വിളക്ക്പൂജ, തിരുവാതിര, അഖണ്ഡരാമായണ പാരായണയജ്ഞം എന്നീ പരിപാടികള്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 27 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രാമായണപാരായണ മത്സരം നടക്കും. ആഗസ്റ്റ്‌ മൂന്നിന് പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരിയും, 10 ന് വാത്മീകി രാമായണ പാരായണ മത്സരവും നടക്കും. 15 ന് സര്‍വ്വൈശ്വര്യ പൂജയും, 16 ന് രാവിലെ നാല് മുതല്‍ അഖണ്ഡരാമായണ പാരായണയജ്ഞവും, രാത്രി ഏഴിന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും നടക്കും.
.



dd


.....................................

.. ..