home
Total Visiters: 
രാമായണമാസം; ഏച്ചിക്കുളങ്ങരയില്‍ വിവിധ മത്സരങ്ങള്‍
5 years ago ..

   
   
    കാലിക്കടവ്: ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തുന്നു. അധ്യാത്മരാമായണം സംസ്‌കൃതം പാരായണം, ക്വിസ് എന്നിവ ആഗസ്ത് ഒമ്പതിന് ക്ഷേത്രത്തില്‍ നടക്കും. അധ്യാത്മരാമായണം അയോധ്യാകാണ്ഡത്തിലെ 42 മുതല്‍ 63 വരെ ശ്ലോകങ്ങളാണ് പാരായണം ചെയ്യേണ്ടത്. എഴുത്തച്ചന്റെ അധ്യാത്മരാമായണത്തിലെ സാരോപദേശവരികള്‍ കണ്ടെത്തി എഴുതാനുള്ള കിളിമൊഴി എന്ന പുതുമയാര്‍ന്ന മത്സരവും സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.
.



dd


.....................................

.. ..