home
Total Visiters: 
പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ് : പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും, ഉപഭോക്താവിന് ഗുണമേന്മയുള്ള പാല് ലഭ്യമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ശാസ്ത്രീയമായ തീറ്റ ക്രമവുമെല്ലാം ക്ഷീരകര്‍ഷകര്‍ക്ക് വിശദീകരിച്ചു നല്‍കുന്നതിനായി ക്ഷീരവകുപ്പ്, ഓലാട്ട് ക്ഷീരോത്പാദക സഹകരണസംഘം എന്നിവയുടെ ആഭിമൂഖ്യത്തില്‍ പാല്‍ ഗുണമേന്മ . പരിശീലന പരിപാടി സംഘടിപ്പിച്ചു . പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ നാരായണന്‍ മാസ്റ്റര്‍ സ്കോളര്‍ഷിപ്പ് വിതരണവും, വി കാഞ്ചന വിവാഹ ധനസഹായ വിതരണവും നിര്‍വഹിച്ചു. സി മാധവന്‍, പി വി രോഹിണി ,ശോഭന എം,പി പി വെളുത്തമ്പു എന്നിവര്‍ സംസാരിച്ചു. പാല്‍ ഗുണമേന്മ വര്‍ധനവും ഭക്ഷ്യസുരക്ഷാ നിയമവും, ശുദ്ധമായ പാല്‍ ഉത്പാദനവും സൂക്ഷമാണു നിയന്ത്രണവും, വിവിധ പാല്‍ പരിശോധനാ രീതികള്‍, ശാസ്ത്രീയമായ തീറ്റ ക്രമം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ജീജ സി കൃഷ്ണന്‍, പി എച്ച് സിറാജുദ്ദീന്‍ , മനോജ്‌ കുമാര്‍ പി വി ,രമ്യ കെ എന്നിവര്‍ ക്ലാസ്സെടുത്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..