home
Total Visiters: 
ആവേശം നിറച്ച് നെല്ലുകുത്തല്‍ മത്സരം
5 years ago ..

    കാലിക്കടവ്:കുടുംബശ്രീ വാര്‍ഷികാഘോഷ വേദികളില്‍ ആവേശം നിറച്ച് ഉരലും ഉലക്കയും കൊണ്ടുള്ള നെല്ലുകുത്തല്‍ മത്സരം. നല്‍കുന്ന നെല്ല് നിശ്ചിത സമയത്തിനുള്ളില്‍ കുത്തി അരിയാക്കി നല്‍കണമെന്നതാണ് മത്സരം. പുതുതലമുറയില്‍ പെട്ടവര്‍ക്ക് നെല്ലുകുത്തല്‍ അത്ര വശമില്ലാത്തിനാല്‍ പ്രായം ചെന്ന സ്ത്രീകളാണ് മത്സര വേദിയില്‍ ഒരുകൈ നോക്കാനെത്തുന്നവരില്‍ ഏറെയും. പിലിക്കോട് ഗവ:യു പി സ്കൂളില്‍ നടന്ന മത്സരത്തില്‍ നെല്ലുകുത്താനെത്തിയത് അഞ്ചുപേര്‍. അനുഭവത്തിന്റെ കരുത്തില്‍ നിമിഷനേരം കൊണ്ട് എല്ലാവരും നല്‍കിയ നെല്ല് അരിയാക്കി നല്‍കി. നല്ലരീതിയില്‍ അരികുത്തിയ നല്‍കിയവരെ കണ്ടെത്താന്‍ എത്തിയതും പ്രായം ചെന്നവര്‍ തന്നെ. മേല്‍വീട്ടില്‍ പത്മാവതിയും, അറക്കരുവത്ത് കുംഭയും ചേര്‍ന്ന് സി കാര്‍ത്ത്യയനിയെ വിജയിയായി പ്രഖ്യാപിച്ചു. പുളുക്കൂല്‍ കാര്‍ത്ത്യായനി രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുക്കുത്തനായത്തിന്റെ സന്തോഷത്തിലാണ് മത്സരത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും. കുടുംബശ്രീ എ ഡി എസ് തലത്തിലുള്ള മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരവിജയികള്‍ വീണ്ടും സി ഡി എസ് വാര്‍ഷികാഘോഷ വേദിയില്‍ മത്സരിക്കാനെത്തും. പിലിക്കോട് ഗവ;യു പി സ്കൂളില്‍ നടന്ന പിലിക്കോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ്‌ എ ഡി എസ് വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി വി സുലോചന അധ്യക്ഷത വഹിച്ചു. പി സുധാകരന്‍, കെ വി പുഷ്പവേണി, പി ഗീത എന്നിവര്‍ സംസാരിച്ചു. അടുക്കള ക്വിസ്, നാടന്‍പാട്ട് ,ലളിതഗാനം തുടങ്ങിയ മത്സരങ്ങളും നടന്നു
.



dd


.....................................

.. ..