home
Total Visiters: 
ഇത് കാര്‍ഷിക രംഗത്തെ മാതൃക
5 years ago ..

    കാലിക്കടവ്: തൊഴില്‍ തിരക്കുകള്‍ക്കിടയിലും കൃഷിയെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ കാര്‍ഷിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. പിലിക്കോട് ചൂരിക്കൊവ്വല്‍ മാതൃക പുരുഷ സ്വയം സഹായ സംഘമാണ് നേന്ത്രവാഴകൃഷിയില്‍ വിജയം നേടിയിരിക്കുന്നത്. പതിമൂന്ന് അംഗങ്ങളുള്ള സംഘം ഏഴുമാസം മുമ്പാണ് നൂറ് നേന്ത്രവാഴ കന്നുകള്‍ നട്ടത്. കൃത്യമായ പരിചരണവും ഗ്രൂപ്പ് തിരിച്ചുള്ള ജലസേചനവും നല്‍കിയപ്പോള്‍ വാഴകള്‍ ഒന്നും തന്നെ ചതിച്ചില്ല. ശക്തിയായ കാറ്റിലും മഴയിലും കുലച്ച വാഴകള്‍ പൊട്ടിവീഴാതിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളും സംഘാംഗങ്ങള്‍ നടത്തിയിരുന്നു. അധ്വാനത്തിനൊത്ത വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംഘം പ്രവര്‍ത്തകര്‍ . വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫീസര്‍ പി.വി ജലേശന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.ഹരീന്ദ്രന്‍, എം.കുഞ്ഞിരാമന്‍, എ.കെ സുരേന്ദ്രന്‍, സി.വി മധു, കെ.സുധീര്‍, എം.വിനോദ്, കെ.വി പ്രമോദ്, യു.ബിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..