home
Total Visiters: 
പുലിമുട്ട് നിര്‍മ്മാണ ഭാഗമായി രൂപപ്പെട്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം -ഡി വൈ എഫ് ഐ
5 years ago ..
ചെറുവത്തൂര്‍: വലിയ പറമ്പ് പഞ്ചായത്തില്‍ ഒരിയരയില്‍ പുലിമുട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട ഏക്കര്‍ കണക്കിന് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡി വൈ എഫ് ഐ വലിയപറമ്പ് നോര്‍ത്ത് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാവിലാക്കടപ്പുറം എല്‍ പി സ്കൂളില്‍ നടന്ന സമ്മേളനം കര്‍ഷകസംഘം സംസ്ഥാന കമ്മറ്റിയംഗം പി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. രതീഷ്‌ കുതിരുമ്മല്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ, എം ഷാജര്‍ ,രേവതി കുമ്പള, കെ വി രവീന്ദ്രന്‍ , കെ പി രാജീവന്‍ , പി കെ വിനോദ് , പി നാരായണന്‍, വി എം ബാലന്‍ , ടി വി സാവിത്രി , ടി വി രവി,ഓ കെ അനൂപ്‌ എന്നിവര്‍ സംസാരിച്ചു. വലിയപറമ്പ് പഞ്ചായത്തിലെ തീരപ്രദേശങ്ങള്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കുക, തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ സാധാരണക്കാരെ കുടിയിറക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. രതീഷ്‌ കുതിരുമ്മല്‍ പ്രസിഡന്റും, കെ അനില്‍ കുമാര്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
.



dd


.....................................

.. ..