home
Total Visiters: 
സേവനവഴിയില്‍ ഒരു വര്‍ഷം പിന്നിട്ട് പീസ്‌ ഫൌണ്ടേഷന്‍ പിലാവളപ്പ്
5 years ago ..
ചെറുവത്തൂര്‍: സാമൂഹ്യ സേവനവും, ജീവകാരുണ്യ പ്രവര്‍ത്തനവും ലക്ഷ്യമാക്കി രൂപം കൊണ്ട പീസ്‌ ഫൌണ്ടേഷന്‍ പിലാവളപ്പ് പ്രവര്‍ത്തന വഴിയില്‍ ഒരുവര്‍ഷം പിന്നിട്ടു. വാര്‍ഷികാഘോഷ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, ഇഫ്താര്‍ മീറ്റും ഒരുക്കി. പിന്നിട്ട ഒരു വര്‍ഷത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പീസ്‌ ഫൌണ്ടേഷന് സാധിച്ചു. ഭവനനിര്‍മ്മാണ സഹായം, ചികിത്സാ സഹായം, വിവാഹ ധനസഹായം, റിലീഫ് എന്നിവയിലായി നല്ല രീതിയിലുള്ള സാമ്പത്തിക സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കാനും, സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി പഠനത്തില്‍ മികവു കാട്ടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദനയോഗം നീലേശ്വരം സി ഐ യു പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ അസ്ഹരി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി.വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും, ഉപഹാരങ്ങളും എം അമ്പൂഞ്ഞി, പി പ്രഭാകരന്‍, ശ്രീനിവാസന്‍ എ വി, പി വി ഇബ്രാഹിം എന്നിവര്‍ വിതരണം ചെയ്തു. കെ സി തമ്പാന്‍, അബ്ദുള്‍ ജബ്ബാര്‍ പി പി, എന്‍ അഹമ്മദ് പട്ടോട്, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ മീറ്റും നടന്നു
.



dd


.....................................

.. ..