home
Total Visiters: 
സുകൃതം റംസാന്‍ ക്യാമ്പയിന്‍ സമാപിച്ചു
5 years ago ..

    ചെറുവത്തൂര്‍: എം എസ് എഫ് പിലിക്കോട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സുകൃതം റംസാന്‍ ക്യാമ്പയിന്‍ സമാപിച്ചു. ഖുറാന്‍ പാരായണമത്സരം, വീടുകളില്‍ ക്വിസ് മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാമ്പയിന്‍ ഭാഗമായി നടന്നു. സമാപനയോഗം ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി കെ നൌഷാദ് അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചന്തേര ജുമാ മസ്ജിദ് ഖത്തീബ് ഷഫീഖ് ദാരിമി വിതരണം ചെയ്തു. റംസാന്‍ ബുള്ളറ്റിന്‍ എം എ മജീദ്‌ ഹാജി പ്രകാശനം ചെയ്തു. ഒ ടി സുബൈര്‍ ഏറ്റുവാങ്ങി. സിനാന്‍ ടി കെ എം, ശരീഫ് കാരയില്‍, നിഷാം പട്ടേല്‍, ഒ ടി രൌഫ്, സത്താര്‍ എം ടി പി, ജലീല്‍ എ പി കെ എന്നിവര്‍ സംസാരിച്ചു
    പടം; എം എസ് എഫ് പിലിക്കോട് പഞ്ചായത്ത് കമ്മറ്റി സമഘടിപ്പിച്ച സുകൃതം റംസാന്‍ ക്യാമ്പയിന്‍ സമാപനയോഗം ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
.



dd


.....................................

.. ..