home
Total Visiters: 
തോരാമഴ തീരാദുരിതം
5 years ago ..

    കാലിക്കടവ്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിലായി. തേജസ്വിനി കരകവിഞ്ഞു.പലയിടങ്ങളിലും റോഡുകളില്‍ കൂടി വെള്ളമൊഴുകുകയാണ്. പിലിക്കോട് വയലില്‍ ഗവ:വെല്‍ഫെയര്‍ എല്‍ പി സ്കൂളിന്റെ മതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കയ്യൂരില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു.കെട്ടിടം ചോരുന്നതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെള്ളം നിറഞ്ഞത് ജീവനക്കാരെ ദുരിതത്തിലാക്കി. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴ ഇനിയും തുടര്‍ന്നാല്‍ തേജസ്വിനിക്കരയില്‍ നിന്നും കുടുംബങ്ങളെ മാറ്റിപ്പര്‍പ്പിക്കേണ്ടി വരും. ചെറുവത്തൂര്‍ ഞാണങ്കയില്‍ റോഡിലേക്ക് മരം കടപുഴകി വീണു. ഫയര്‍ ഫോഴ്സെത്തിയാണ് മരം നീക്കം ചെയ്തത്. വീരമലക്കുന്നില്‍ നിന്നും പാറക്കല്ലുകള്‍ വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം സ്തംഭിച്ചു.
   
    കടപ്പാട് ;അനീഷ്‌ ഫോക്കസ്



dd


.....................................

.. ..