home
Total Visiters: 
കനത്ത മഴയില്‍ ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാപകമായ നാശനഷ്ടം
5 years ago ..

    ചെറുവത്തൂര്‍:കനത്ത മഴയില്‍ കയ്യൂര്‍ -ചീമേനി ,പിലിക്കോട് പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടം . കയ്യൂരില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏക്കറുകളോളം കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രത്തിലും വെള്ളം കയറി. ചന്ദ്രവയല്‍, പുലിയന്നൂര്‍, അള്ളറാട്ട്, കാനത്തുംപൊയില്‍, കയ്യൂര്‍ കൂക്കോട്ട്, ചെരിയാക്കര, മയ്യില്‍, പൊതാവൂര്‍ എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്. കയ്യൂര്‍ സെന്‍ട്രല്‍ -താങ്കൈ കടവ് റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ താഴ്ഭാഗത്തുള്ള അരയാക്കടവത്ത് പാറുവിന്റെ വീട് അപകടഭീഷണിയിലാണ്. കയ്യൂര്‍ ഭാഗത്ത് വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കയ്യൂരിലെ ഭാസ്കരന്‍, ചന്ദ്രശേഖരന്‍, ഹരിദാസ് എന്നിവരുടെ അഞ്ഞൂറോളം കുലച്ചവാഴകള്‍ നശിച്ചു. കയ്യൂര്‍ ആലന്തട്ടയില്‍ തൊണ്ടനാട് -പലോം റോഡ്‌ കല്‍വര്‍ട്ട് പാലം പൂര്‍ണ്ണമായും തകര്‍ന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വീരമലക്കുന്നില്‍ നിന്നുള്ള കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മയ്യിച്ചയില്‍ ഗതാഗതം അല്‍പനേരം സ്തംഭിച്ചു. തേജസ്വിനി കരകവിഞ്ഞതിനെ തുടര്‍ന്ന് ചെറുവത്തൂരിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി.മയ്യിച്ച, കാര്യങ്കോട്, കാരിയില്‍, പതിക്കാല്‍, കുറ്റിവയല്‍, വെങ്ങാട്ട്, ഓരി എന്നിവിടങ്ങളില്‍ നിരവധിവീടുകളില്‍ വെള്ളം കയറി. പിലിക്കോട് വയലില്‍ ഗവ:വെല്‍ഫെയര്‍ എല്‍ പി സ്കൂളിന്റെ മതില്‍ കനത്തമഴയില്‍ തകര്‍ന്നു.



dd


.....................................

.. ..