home
Total Visiters: 
മത്സരങ്ങളില്‍ പുതുമയുമായി കുടുംബശ്രീ വാര്‍ഷികാഘോഷം
5 years ago ..
കാലിക്കടവ്: ചക്ക ബിരിയാണി മുതല്‍ ചക്കക്കുരു ബോണ്ട വരെ... രുചി വൈവിധ്യങ്ങളുടെ വിഭവങ്ങളായി ചക്ക മുന്നില്‍ നിരന്നപ്പോള്‍ കാഴ്ചക്കാരില്‍ വിസ്മയം. പിലിക്കോട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷ ഭാഗമായാണ് ചക്കവിഭവങ്ങള്‍ ഒരുക്കല്‍ മത്സരമായി നടന്നത്. പഞ്ചായത്തിലെ എല്ലാവാര്‍ഡുകളില്‍ നിന്നും മത്സരത്തില്‍ സജീവ പങ്കാളിത്തമുണ്ടായി. വിഭവങ്ങളുടെ എണ്ണവും, രുചിയിലെ മികവും കണക്കിലെടുത്താണ് വിജയികളെ കണ്ടെത്തിയത്. ചക്ക വറവും,ചക്കക്കുരു ഉപ്പേരിയും,ചക്കയപ്പവും,ചക്ക കട്ലറ്റും മാത്രമല്ല ചക്ക -ചിക്കന്‍ മിക്സ്, ചക്ക അച്ചാര്‍,ചക്ക ഹല്‍വ, ചക്ക പായസം,ചക്ക ജാം, ചക്ക ഇലയട, ചക്ക ബോണ്ട , ചക്ക പുട്ട് എന്നിങ്ങനെയായിരുന്നു വിഭവങ്ങളുടെ നിര. ചക്ക ചുളയും ,കുരുവും മാത്രമാണ് വിഭവങ്ങളായി എത്തിയത് എന്ന് കരുതിയാല്‍ തെറ്റി ചക്കചമണിയും ഫ്രൈയും വറവുമൊക്കെയായി എത്തി. മത്സരത്തിനെത്തിയ വിഭവങ്ങളുടെ പ്രദര്‍ശനം കാണുന്നതിനും നിരവധിപേരെത്തി. 61 വിഭവങ്ങളുമായി എത്തിയ പത്താം വാര്‍ഡാണ് മത്സരത്തില്‍ ഒന്നാമതെത്തിയത്. അഞ്ചാം വാര്‍ഡും,പതിനാലാം വാര്‍ഡും അടുത്ത സ്ഥാനങ്ങള്‍ നേടി. ആഘോഷ ഭാഗമായി സംഘടിപ്പിച്ച നെല്ലുകുത്തല്‍ മത്സരം ഫോക് ലര്‍ അക്കാദമി നാടന്‍പാട്ട് അവാര്‍ഡ് നേടിയ എം വി പാര്‍വതി ഉദ്ഘാടനം ചെയ്തു. അടയാളം എന്നപേരില്‍ പ്രസിദ്ധീകരിച്ച പത്രം സി എം വിനയചന്ദ്രന്‍ പ്രകാശനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ ഏറ്റുവാങ്ങി. നെല്ലുകുത്തല്‍ മത്സരത്തില്‍ ആറാം വാര്‍ഡില്‍ നിന്നും എത്തിയ നാരായണി ഒന്നാം സ്ഥാനം നേടി.



dd


.....................................

.. ..