home
Total Visiters: 
ഏരിയാ കേന്ദ്രങ്ങളില്‍ എസ് എഫ് ഐ ധര്‍ണ്ണ നടത്തി
5 years ago ..
കാലിക്കടവ്: പ്ലസ് ടു കോഴ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ ഏരിയാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയെറ്റിന് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചായിരുന്നു ധര്‍ണ്ണ. ചെറുവത്തൂരില്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ശ്രീനാഥ്‌ പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ ഉദിനൂര്‍, റിജിന്‍ മോഹന്‍, ടി പി റിജിന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.കാലിക്കടവില്‍ കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു
.



dd


.....................................

.. ..