home
Total Visiters: 
ചെറുവത്തൂര്‍ മേല്‍പ്പാലം ; ഓട്ടോയ്ക്കും ടോള്‍ വേണ്ട
5 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ നല്‍കേണ്ട ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്കും, ഓട്ടോയ്ക്കും ടോള്‍ വേണ്ട. കാര്‍, ജീപ്പ് തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് അഞ്ച് രൂപയാണ് ടോള്‍. മടക്കയാത്രയടക്കം ഏഴു രൂപ അമ്പതു പൈസ നല്‍കണം. ഒരു മാസത്തേക്കുള്ള പാസിന് 150 രൂപയാണ് നല്‍കേണ്ടത്. ഹെവി വാഹനങ്ങള്‍ക്ക് 15 രൂപയാണ് ഒരു ഭാഗത്തേക്ക് നല്‍കേണ്ടത്. മടക്കയാത്രയടക്കം 22-50 രൂപ നല്കണം. 450 രൂപയാണ് ഒരു മാസത്തേക്കുള്ള പാസിനു നല്‍കേണ്ടത്. പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രത്തെ അടിസ്ഥാനമാക്കി ആര്‍ ബി ഡി സി നല്‍കുന്ന പാസ് ഉള്ള പാലത്തിനു സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ടോള്‍ നല്‍കേണ്ടതില്ല
.



dd


.....................................

.. ..