home
Total Visiters: 
തേജസ്വിനിയില്‍ ഇത്തവണ രണ്ടു ജലോത്സവങ്ങള്‍
5 years ago ..
ചെറുവത്തൂര്‍: പതിവില്‍ നിന്നും വ്യത്യസ്തമായി തേജസ്വിനി ഇത്തവണ രണ്ടു ജലോത്സവങ്ങള്‍ക്ക് വേദിയാകും. തിരുവോണ ദിനത്തില്‍ കിഴക്കേമുറിയിലും, ഗാന്ധിജയന്തി ദിനത്തില്‍ കാര്യങ്കോടുമാണ് ജലോത്സവത്തിന്റെ ആവേശം നിറയുക.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തേജസ്വിനിയില്‍ കാര്യങ്കോട് നടത്തി വരാറുള്ള ഉത്തരമലബാര്‍ ജലോത്സവം ഇത്തവണയും ഗാന്ധിജയന്തി ദിനത്തില്‍ തന്നെ നടക്കുമെന്ന് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ അധികൃതര്‍ അറിയിച്ചു.സംഘാടക സമിതി രൂപവത്കരണം 11-ന് ഉച്ചയ്ക്ക് മൂന്നിന് ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടക്കും. പതിവായി
    തിരുവോണനാളില്‍ നടത്തിയിരുന്ന ജലോത്സവം കഴിഞ്ഞ വര്‍ഷം മുതലാണ്‌ ഗാന്ധിജയന്തി ദിനത്തിലേക്ക് മാറ്റിയത്. ഇത്തവണ തിരുവോണനാളില്‍ കിഴക്കേമുറി വിക്ടര്‍ ക്ലബ്ബ് മലബാര്‍ ജലോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
    രണ്ട് ജലോത്സവങ്ങള്‍ നടക്കുന്നതിനാല്‍ വള്ളംകളി ടീമുകള്‍ ആവേശത്തിലാണ്.
.



dd


.....................................

.. ..