home
Total Visiters: 
ധനകാര്യ സ്ഥാപനത്തിന് പിറകില്‍ നിന്നും ഗ്യാസ് സിലണ്ടറുകളും,കട്ടറും കണ്ടെത്തി
5 years ago ..

    കാലിക്കടവ്;ചെറുവത്തൂരില്‍ ധനകാര്യ സ്ഥാനത്തിന് പിറകില്‍ നിന്നും വീണ്ടും സിലണ്ടറുകളും, ഗ്യാസ് കട്ടറുകളും കണ്ടെടുത്തു. കനറാബാങ്കിന് സമീപത്ത് നിന്നുമാണ് മോഷ്ടാക്കളുടെതെന്നു സംശയിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയത്. രണ്ടു ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്നും ഒരു ഗ്യാസ് സിലണ്ടറും, വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു. കവര്‍ച്ച നടത്താനുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ചന്തേര പോലീസ്. പ്ലാസ്റ്റിക് കുപ്പികള്‍ പറക്കാനെത്തിയ നാടോടി സംഘമാണ് കാടുകയറി കിടന്നിരുന്ന സ്ഥലത്ത് നിന്നും കഴിഞ്ഞ വ്യാഴാഴ്ച ഗ്യാസ് സിലണ്ടര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസ് നിര്‍ദേശ പ്രകാരം ശനിയാഴ്ച കാടുകള്‍ വെട്ടിമാറ്റുന്നതിനിടയിലാണ് കൂടുതല്‍ സിലണ്ടറുകളും, കട്ടറും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ചന്തേര എസ് ഐ പി ആര്‍ മനോജ്‌ പറഞ്ഞു. അതേസമയം മോഷ്ട്ടാക്കളുടെതെന്ന് കരുതുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയ പ്രദേശം സമൂഹവിരുദ്ധരുടെ താവളമാണെന്നും പരാതിയുണ്ട്. കനറാബാങ്കിന് പിന്‍വശത്തുള്ള പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച ബഹുനില കെട്ടിടം കേന്ദ്രീകരിച്ച് രാപ്പകല്‍ ഭേദമില്ലാതെ മദ്യപാനം നടക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോള്‍ നൂറുകണക്കിന് മദ്യക്കുപ്പികളാണ് ലഭിച്ചത്.
.



dd


.....................................

.. ..