home
Total Visiters: 
സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കന്നു ; ചെറുവത്തൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി.
5 years ago ..

    ചെറുവത്തൂര്‍: ശുചീകരണം നടക്കാത്തതിനാല്‍ ചെറുവത്തൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയൊലിക്കുന്നു. കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിതുടങ്ങിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. ബസ്റ്റാന്റിനോട് ചേര്‍ന്നാണ് കംഫര്‍ട്ട് സ്റ്റേഷനുള്ളത്. ഒരാഴ്ചമുമ്പാണ് ടാങ്കുകള്‍ നിറഞ്ഞതായി ശ്രദ്ധയില്‍ പെട്ടത്. ഈ വിവരം കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവത്രേ. എന്നാല്‍ പ്രശ്ന പരിഹാരത്തിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരന്‍ പറയുന്നു. മഴ ശക്തമായതോടെ കക്കൂസ് മാലിന്യങ്ങള്‍ സമീപത്താകെ ഒലിച്ചിറങ്ങുകയാണ്. നിരവധി കച്ചവടസ്ഥാനങ്ങളും ഇവിടെയുണ്ട്. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ ഇവിടെയുള്ളവരും ദുരിതത്തിലായി. നിത്യവും നൂറുകണക്കിനാളുകളാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഈ കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിക്കുന്നത്. ദിവസങ്ങളായി ഇത് അടച്ചിട്ടതോടെ ബസ് ജീവനക്കാരും, കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവരുമെല്ലാം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
.



dd


.....................................

.. ..