home
Total Visiters: 
റിസോഴ്സ് അധ്യാപകര്‍ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം സോര്‍ട്ട് കേരള
5 years ago ..
ചെറുവത്തൂര്‍; റിസോഴ്സ് അധ്യാപകര്‍ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന്സോര്‍ട്ട് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജൂണ്‍ മാസത്തില്‍ നിയമനം നല്‍കി മാര്‍ച്ച് മാസത്തില്‍ പിരിച്ചു വിടുന്ന രീതി അവസാനിപ്പിച്ച് റിസോഴ്സ് അധ്യാപകര്‍ക്ക്‌ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ഈ അധ്യാപകരുടെ ആവശ്യം
    പ്രത്യേക പരിഗണന നല്‍കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകരുടെ കൂട്ടായ്മയാണ് സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് റിസോഴ്സ് ടീച്ചേഴ്സ് കേരള. സംഘടനയുടെ കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനം ചെറുവത്തൂരില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപകരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാളിലാന്കണ്ടം ഗവ: യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി കെ ബി ശില്പ പ്രാര്‍ഥന ചൊല്ലിയതോടെയാണ് ചടങ്ങ്‌ ആരംഭിച്ചത്. അലോക് എന്ന വിദ്യാര്‍ത്ഥി ശാസ്ത്രീയ സംഗീതവും ആലപിച്ചു . ചടങ്ങില്‍ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി എം മീനാകുമാരി ,സദാനന്ദന്‍, പി ശശീന്ദ്രന്‍, അത്താവുള്ള ,അബ്ദുള്‍ റഹീം എന്നിവര്‍ സംസാരിച്ചു. പ്രത്യേക വിദ്യാഭ്യാസവും രക്ഷാകര്‍തൃത്വവും എന്ന വിഷയത്തില്‍ വത്സന്‍ പിലിക്കോട് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ഡി ദേവ്പാല്‍ ഉദ്ഘാടനം ചെയ്തു
.



dd


.....................................

.. ..